ഇപ്പോൾ ഏറ്റവും കൂടുതൽ സെലിബ്രിറ്റികൾ പോകുന്ന രാജ്യം ഏത്? എന്തുകൊണ്ട്?

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ജോലിത്തിരക്കിനിടയിൽ നിന്ന് ഒരു ഇടവേളയൊക്കെ കിട്ടുകയാണെങ്കിൽ കൂടുതൽ പേരും യാത്രകൾ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. ഇന്ന് സോഷ്യൽ മീഡിയ വളരെയധികം സജീവം ആയത് കൊണ്ട് തന്നെ ഓരോ സ്ഥലങ്ങളും അവിടുത്തെ പ്രത്യേകതകൾ കൊണ്ട് ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഇൻഫ്ലുവൻസ്ര‍ ഇഷാനി കൃഷ്ണ പങ്കുവെച്ച ചിത്രങ്ങളും സ്ഥലങ്ങളും. ജപ്പാനിലെ ചെറി വസന്തത്തിന്റെ കാഴ്ചകളാണ് ഇഷാനി ചിത്രങ്ങളിലൂടെ പങ്കുവെച്ചിട്ടുള്ളത്. ഇലകൾ കാണാതെ വിരിഞ്ഞു നിൽക്കുന്ന ചെറിപ്പൂക്കളുടെ ചിത്രങ്ങളുടെ ഭം​ഗി എത്ര പറഞ്ഞാവും മതിവരില്ല. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ
ചെറിപ്പൂക്കൾ വിരിഞ്ഞുതുടങ്ങുന്ന കാലമാണ്. ധാരാളം സഞ്ചാരികൾ ആ മനോഹര കാഴ്ച കാണാൻ എത്താറുണ്ട്. ‘സകുറ സീസൺ’ എന്നാണ് ജപ്പാനിലെ ചെറിവസന്ത കാലം അറിയപ്പെടുന്നത്. ‘സകുറ’ എന്ന പേരിൽ ചെറി മരങ്ങൾ അറിയപ്പെടുന്നത് കൊണ്ടാണ്. ജപ്പാന്റെ ദേശീയ പുഷ്പമായി ചെറിപ്പൂവിനെ കണക്കാക്കപ്പെടുന്നു.

ജപ്പാനിലെ ഏറ്റവും മികച്ച ചെറിവസന്തം കാണാൻ പറ്റിയ സ്ഥലങ്ങൾ

ടോക്കിയോ

ടോക്കിയോയിൽ എത്തിയാൽ പ്രകൃതിയൊരുക്കുന്ന ഈ വർണവസന്തക്കാഴ്ച ആസ്വദിക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോ നഗരമാണ്‌ ജപ്പാൻറെ തലസ്ഥാനമായ ടോക്കിയോ.

ക്യോട്ടോ

ജപ്പാൻറെ സാംസ്കാരിക തലസ്ഥാനമാണ് ക്യോട്ടോ. രാജ്യത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. നിരവധി ബുദ്ധ ക്ഷേത്രങ്ങളും ഷിന്റോ ആരാധനാലയങ്ങളും കൊട്ടാരങ്ങളും പൂന്തോട്ടവും കൊണ്ട് സമ്പൽ സമൃദമാണ് ക്യോട്ടോ.

ഒസാക്ക

ജാപ്പനീസ് തുറമുഖ നഗരമാണ് ഒസാക്ക. ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധ ക്ഷേത്രങ്ങളിലൊന്നായ ഷിറ്റെന്നോ-ജിയും ഒസാക്ക കൊട്ടാരവും പുരാതന മ്യൂസിയങ്ങളും ഗാലറികളും വാർഷിക ഉത്സവങ്ങളുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.

ഫുകുവോക

ചെറി പൂക്കൾ വിരിയുന്നത് ആദ്യം കാണുന്നത് ഇവിടെയാണ്. മനോഹരമായ കുളങ്ങളാൽ ചുറ്റപ്പെട്ട ഒഹോരി പാർക്കും ഇവിടെയാണ്

ഹിരോസാക്കി

ഹിരോസാക്കിയിൽ 2,500 ലധികം ചെറി മരങ്ങളുണ്ട്. പൂന്തോട്ടത്തിന് മുഴുവൻ പിങ്ക് നിറം സമ്മാനിക്കുന്ന ആ വസന്തകാഴ്ച നൽകുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top