flight travel; വിമാനത്താവളങ്ങൾ, ഒരു യാത്രയുടെ തുടക്കവും വിടവാങ്ങലിന്റെ വേദിയുമാണ്. നമുക്ക് പ്രിയപ്പെട്ടവരോട് വിട പറയേണ്ടി വരുന്ന ഈ ഇടങ്ങൾ, സന്തോഷകരമായ പുതിയ ജീവിതത്തിന്റെ പാത തുറക്കുന്നതായിരിക്കും, എന്നിരുന്നാലും ഹൃദയത്തിൽ ദു:ഖത്തിൻ്റെ ഭാരം കൊണ്ട് നിറഞ്ഞിടും. ഒരു പുതിയ ജീവിതം തുടങ്ങാനോ, പുതിയ രാജ്യത്തേക്ക് ജോലി, പഠനം എന്നിങ്ങനെയുള്ള സ്വപ്നങ്ങൾക്ക് പുറകെ പോകാൻ തയായറെടുക്കുന്ന വ്യക്തിക്ക് ഹൃദയം കാത്തിരിപ്പിന്റെയും പേടിയുടെയും ചുരുളുകളാൽ ഭാരം നിറയും. പ്രിയപ്പെട്ടവരോട് പറയേണ്ട “വിട” എന്ന വാക്ക് അത്രത്തോളം എളുപ്പമുള്ളതല്ല. തൊട്ടടുത്തു നിന്ന് ലഭിച്ച അമ്മയുടെ തന്മയത്വം, അച്ഛന്റെ സുരക്ഷിതമായ കൈപിടി, സുഹൃത്തിന്റെയോ സ്നേഹിതയുടെയോ ഹൃദയസ്പർശിയായ സഹവാസം ഒക്കെ പെട്ടെന്ന് അപ്രതീക്ഷമാകുമ്പോൾ ഒറ്റപ്പെടലിൻ്റെ ആഴങ്ങളിലേക്ക് നീങ്ങും. യാത്ര പറഞ്ഞ് വിമാനത്തിലേക്ക് കയറിയലും പലരുടെയും ഫോണുകൾ ഇടതടവില്ലാതെ ശബ്ദിക്കും. കൂടുതലും പ്രവാസികളുടെ ഫോണുകലിലേക്കാവും ഇത്തരത്തിൽ കോളുകളുടെ ഒരു വൻനിര തന്നെ ലഭിക്കുന്നത്. വിമാനം പറന്നുയർന്നാൽ പിന്നെ നീണ്ട വർഷങ്ങളുടെ കാത്തിരിപ്പാണ്. ഒരു ആശാവസത്തിനായി ദിവസങ്ങൾ കടന്ന് പോകുമെന്ന് മനസ്സിനോട് പറഞ്ഞാലും പ്രിയപ്പെട്ടവരിൽ നിന്നുള്ള ദൂരം അത് വലുത് തന്നെയാണ്. തൻ്റെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ വേണ്ടി ദൂരങ്ങൾതാണ്ടി പോകുന്നത് ഒരുപാട് പ്രതീക്ഷയോടെയാണ്.