Virat Kohli; സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഒരു ലൈക്കും ഡിസ് ലൈക്കുമാണ് ചർച്ചയാകുന്നത്. നടി അവനീത് കൗറിൻ്റെ ഹോട്ട് ഫോട്ടോക്ക് വിരാട് കോലി ലൈക്ക് ചെയ്തു. ഇത് ഡിജിറ്റൽ മീഡിയ ചർച്ചയാക്കിയപ്പോൾ അൽഗൊരിതത്തിൽ വന്ന തെറ്റാണെന്നും അറിയാതെ കൈ തട്ടിയാതാണെന്നുമുള്ള മറുപടിയാണ് താരം പറയുന്നത്. അവനീത് കൗർ ഏപ്രിൽ 30-നാണ് ഇൻസ്റ്റാഗ്രാമിൽ കുറച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ പ്രിന്റഡ് റാപ്പ് സ്‌കർട്ടും പച്ച ക്രോപ്പ് ടോപ്പുമാണ് ധരിച്ചിരുന്നത്. എന്നാൽ, ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത് വിരാട് കോലി ചിത്രങ്ങൾ ലൈക്ക് ചെയ്തു എന്ന നിലയിലായിരുന്നു. തുടർന്ന് ഇതിൻ്റെ സ്ക്രീൻ ഷോട്ടുകൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ താരം ചിത്രം അൺലൈക്കും ചെയ്തു. എന്നാൽ പാപ്പരാസികൾ ഇതിനെ വെറുതെ വിടാൻ ഉദ്ദേശിച്ചിരുന്നില്ല. താരത്തിൻ്റെ ഡിസ് ലൈക്കും വൻ ചർച്ചയായി മാറുകയായിരുന്നു. തുടർന്ന് താരം വിരാട് കോലി തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിശദീകരണവുമായി എത്തി. ‘തൻ്റെ ഇൻസ്റ്റഗ്രം ഫീഡ് ക്ലിയർ ചെയ്യുമ്പോൾ, അൽഗോരിതം തെറ്റായി ഒരു ഇടപെടൽ രജിസ്റ്റർ ചെയ്തിരിക്കാം. അതല്ലാതെ ഇതിന് പിന്നിൽ ഒരു ഉദ്ദേശവുമില്ല, അനാവശ്യമായ അനുമാനങ്ങൾ ഉണ്ടാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു’, താരം പറഞ്ഞു.