Flight delay; നിങ്ങൾ യാത്ര ചെയ്യാനിരുന്ന വിമാനം വൈകിയാലോ റദ്ദാക്കിയാലോ എന്ത് ചെയ്യും?

Flight delay; വിമാന യാത്രക്കിടയിൽ തികച്ചും അസാധാരണമല്ലാതെ വൈകലുകളും റദ്ദാക്കലുകളും സംഭവിക്കാറുണ്ട്. കാലാവസ്ഥാ പ്രശ്നങ്ങൾ, സാങ്കേതിക തകരാർ, സ്റ്റാഫ് അഭാവം തുടങ്ങി പല കാരണങ്ങളും ഇതിനു പിന്നിലുണ്ടാകും. 2022 ജനുവരി മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 25,500 വിമാനങ്ങൾ റദ്ദാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ വിമനം വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ യാത്രക്കാർ ആശങ്കപ്പെടേണ്ട. തങ്ങളുടെ കാശ് നഷ്ടമായെന്ന പേടിയും വേണ്ട. വിമാനം വൈകിയാൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കൃത്യസമയത്ത് ചെക്ക്-ഇൻ ചെയ്യുന്ന യാത്രക്കാരന്
അടിസ്ഥാന സൗകര്യങ്ങൾ എയർലൈൻ ഒരുക്കണം. എന്നാൽ, അസാധാരണമായ സാഹചര്യങ്ങൾ കാരണം വിമാനം വൈകിയാൽ, നഷ്ടപരിഹാരം നൽകാൻ എയർലൈനിന് ബാധ്യതയില്ല. പ്രകൃതി ദുരന്തം, സുരക്ഷാ അപകടസാധ്യതകൾ, ആഭ്യന്തരം യുദ്ധം, രാഷ്ട്രീയ അസ്ഥിരത, കലാപം, വെള്ളപ്പൊക്കം, സ്ഫോടനം, വ്യോമയാനത്തെ ബാധിക്കുന്ന സർക്കാർ നിയന്ത്രണമോ ഉത്തരവോ, പണിമുടക്കുകളും തൊഴിൽ തർക്കങ്ങൾ, കാലാവസ്ഥാ സാഹചര്യങ്ങൾ, എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായതും കൃത്യസമയത്ത് സർവീസ് നടത്താൻ പറ്റാത്ത സാഹചര്യങ്ങളെയാണ് ആസാധരണ സാഹചര്യങ്ങളായി കണക്കാക്കപ്പെടുന്നത്. ഇനി വിമാനം റദ്ദാക്കിയാൽ, കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും റദ്ദാക്കൽ വിവരം യാത്രക്കാരനെ എയർലൈൻ അറിയിച്ചിക്കണം. യാത്രക്കാരന് അനുയോജ്യമായ ഒരു ബദൽ വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണം, അല്ലെങ്കിൽ റീഫണ്ട് ക്രമീകരിക്കണം. ഇനി പുറപ്പെടൽ സമയത്തിന് 24 മണിക്കൂർ മുൻപാണ് അറിയിച്ചത് എങ്കിൽ, യാത്രക്കാരന് സ്വീകാര്യമായ രീതിയിൽ എയർലൈൻ ഒരു ബദൽ വിമാനം വാഗ്ദാനം ചെയ്യുകയോ ടിക്കറ്റ് റീഫണ്ട് ചെയ്യും.

കൂടുതൽ വിവരങ്ങൾ അറിയാൻ https://www.dgca.gov.in

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top